വില്ല വീണ്ടും തോറ്റു, സൗത്താംപ്ടൻ നില മെച്ചപ്പെടുത്തുന്നു

Photo:Twitter/@SouthamptonFC

വില്ലയെ റിലഗേഷൻ ഭീഷണിയിലേക്ക് വീണ്ടും തള്ളിയിട്ട് സൗത്താംപ്ടൻ. എതിരില്ലാത്ത 2 ഗോളുകൾക്ക് വില്ലയെ മറികടന്ന അവർ ലീഗിൽ നില മെച്ചപ്പെടുത്തി 34 പോയിന്റുമായി 12 ആം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ വില്ല നിലവിൽ കേവലം 25 പോയിന്റുമായി 17 ആം സ്ഥാനത്താണ്.

ഇരു പകുതികളിലുമായി നേടിയ ഓരോ ഗോളുകളാണ് സൗതാംപ്ടന്റെ 3 പോയിന്റ് ഉറപ്പാക്കിയത്. എട്ടാം മിനുട്ടിൽ ഷെയിൻ ലോങ്ങിന്റെ ഗോളിൽ ലീഡെടുത്ത അവർ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും വില്ലക്ക് സാധ്യതകൾ സമ്മാനിച്ചില്ല. അതേ സമയം വില്ല ഗോളിലേക്ക് തുടരെ ആക്രമണം നടത്തിയ സൈന്റ്‌സ് മത്സരത്തിൽ ആകെ 28 ഷോട്ടുകളാണ് പായിച്ചത്. കളിയുടെ ഇഞ്ചുറി ടൈമിൽ സ്റ്റുവർട്ട് ആംസ്ട്രോങ് ആണ് സൈന്റ്‌സിന്റെ രണ്ടാം ഗോൾ നേടിയത്.