ടോറിനോക്കെതിരെ യുവന്റസിന് ജയിച്ചെ പറ്റൂ- റൊണാൾഡോ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ടോറിനോക്കെതിരെ യുവന്റസിന് ജയിച്ചെ പറ്റൂവെന്ന് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. യുവന്റസിന്റെ ടോറീനോയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയാണ് റൊണാൾഡോ ഈ പ്രതികരണം നടത്തിയത്. യുവന്റസിൽ എത്തിയ ശേഷം താൻ മനസിലാക്കിയത് യുവന്റസ് ഒരിക്കലും രണ്ടു ടീമുകൾക്കെതിരെ പരാജയപ്പെടരുത് എന്നാണ്.

ടൂറിൻ ഡെർബിയിലും ഇറ്റാലിയൻ ഡെർബിയിലും യുവന്റസ് ജയിക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. നാളെയാണ് സീരി എ യിൽ യുവന്റസ് ടൂറിൻ ഡെർബിയിൽ ടോറീനോയെ നേരിടുക. ഇറ്റാലിയൻ ഡെർബിയിൽ ഒരു ഗോളിന് ഇന്റർ മിലാനെ പരാജയപ്പെടുത്തിയ യുവന്റസ് തുടർച്ചയായ രണ്ടാം ഡെർബി ജയമാണ് ടോറിനോയ്‌ക്കെതിരെ ലക്ഷ്യം വെക്കുന്നത്.