ഇന്ന് വീണ്ടും ഫിഫാ മഞ്ചേരിയും ജവഹർ മാവൂരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. ഇന്ന് മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന പോരാട്ടത്തിൽ ഫിഫാ മഞ്ചേരി ജവഹർ മാവൂരിനെ നേരിടും. ഇരുടീമുകളും നേരത്തെ ഈ ഗ്രൗണ്ടിൽ ഏറ്റുമുട്ടിയിരുന്നു. ആ മത്സരം സമനിലയിൽ ആണ് അവസാനിച്ചത്. അതുകൊണ്ടാണ് വീണ്ടും മത്സരം നടത്തുന്നത്. ഫിഫാ മഞ്ചേരിക്ക് ഈ സീസണിൽ ഇതിനകം തന്നെ മൂന്ന് സമനിലകളായി. ജവഹർ ആവട്ടെ ഇനിയും സീസണിൽ താളം കണ്ടെത്തിയിട്ടുമില്ല.

കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടക്കുന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് ഉഷാ തൃശ്ശൂരിനെ നേരിടും. റോയൽ ട്രാവൽസ് കോഴിക്കോട് ഇപ്പോൾ മികച്ച ഫോമിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജയിക്കുക എന്നത് ഉഷയ്ക്ക് ഇന്ന് കഷ്ടമാകും.