യുണൈറ്റഡിന്റെ ഡെയ്ലി ബ്ലിൻഡ് ഇനി അയാക്സിൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡച്ച് താരം ഡെയ്ലി ബ്ലിൻഡ് ക്ലബ് വിട്ടു. തന്റെ മുൻ ക്ലബായ അയാക്സിലേക്കാണ് ബ്ലിൻഡ് പോകുന്നത്. അയാക്സും മാഞ്ചസ്റ്റർ യുണൈറ്റഡുമായി താരത്തിന്റെ ട്രാൻസ്ഫറിനായി ധാരണയായതായി മാഞ്ചാസ്റ്റർ യുണൈറ്റഡ് തന്നെ ഔദ്യോഗികമായി അറിയിച്ചു. 16 മില്യണോളം തുകയ്ക്കായിരിക്കും താരത്തിന്റെ ട്രാൻസ്ഫർ എന്നാണ് വിവരങ്ങൾ.

2014 ലോകകപ്പിൽ ഹോളണ്ടിനായി നടത്തിയ മികച്ച പ്രകടനം ഡെയ്ലി ബ്ലിൻഡിനെ അയാക്സിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിച്ചത്. അവസാന നാലു സീസണുകളിൽ ഈ കഴിഞ്ഞ സീസണൊഴികെ ബാക്കി എല്ലാ സീസണും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരമായിരുന്നു ബ്ലിൻഡ്. ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായുമൊക്കെ മാഞ്ചസ്റ്റർ ജേഴ്സിയിൽ ബ്ലിൻഡ് കളിച്ചിട്ടുണ്ട്.

തൊണ്ണൂറോളം മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച ബ്ലിൻഡ് നാലു ഗോളുകളും യുണൈറ്റഡിനായി നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement