“ഡിലിറ്റ് റൊണാൾഡോയെ പോലെ”

Juventus' Dutch defender Matthijs de Ligt reacts after winning the Kopa trophy for best U21 player of the world during the Ballon d'Or France Football 2019 ceremony at the Chatelet Theatre in Paris on December 2, 2019. (Photo by FRANCK FIFE / AFP) (Photo by FRANCK FIFE/AFP via Getty Images)

യുവന്റസിന്റെ യുവതാരം ഡിലിറ്റ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അതേ മനോഭാവമുള്ള കളിക്കാരൻ ആണ് എന്ന് ഡച്ച് ഇതിഹാസ ഗോൾകീപ്പർ വാൻ ഡെർ സാർ. അയാക്സിൽ വാൻ ഡെർ സാർ ഡിലിറ്റിന് ഒപ്പം പ്രവർത്തിച്ചിരുന്നു. ലോകത്തെ ഏറ്റവും മികച്ച താരമാകണം എന്ന വലിയ ലക്ഷ്യം ഡിലിറ്റിന്റെ ഉള്ളിൽ ഉണ്ട്. അതിനായി കഠിന പ്രയത്നം തന്നെ താരം നടത്തുന്നുമുണ്ട്. വാൻ ഡെർ സാർ പറഞ്ഞു.

താൻ മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയിലാണ് ഇത്തരത്തിൽ ഒരു ആവേശം കണ്ടത്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയ്ക്ക് ഒപ്പം കളിച്ചിട്ടുള്ള വാൻ ഡെർ സാർ പറഞ്ഞു. ഡിലിറ്റിന് യുവന്റസിൽ വലിയ സമ്മർദ്ദം ഉണ്ട്. ഭാഷ പഠിക്കേണ്ടതുണ്ട്. സഹതാരങ്ങളെ അറിയേണ്ടതുണ്ട്. എന്നിട്ടും ആ സമ്മർദ്ദങ്ങൾ ഒക്കെ മറികടന്ന് കളിക്കാൻ അവനാകുന്നുണ്ട്. വാൻ ഡെർ സാർ പറഞ്ഞു. ഡി ലിറ്റിന്റെ ഭാവിയെ കുറിച്ച് ഓർത്ത് യാതൊരു ആശങ്കയും ഇല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleബോള്‍ട്ടിന് പകരക്കാരനെ പ്രഖ്യാപിച്ച് ന്യൂസിലാണ്ട്
Next articleവോണിന്റെ നിര്‍ദ്ദേശത്തെ തള്ളി നഥാന്‍ ലയണ്‍