വോണിന്റെ നിര്‍ദ്ദേശത്തെ തള്ളി നഥാന്‍ ലയണ്‍

പരമ്പര സ്വന്തമാക്കിയതിനാല്‍ നഥാന്‍ ലയണിനോ ഏതെങ്കിലും ഒരു പേസര്‍ക്കോ വിശ്രമം നല്‍കി സിഡ്നിയില്‍ മിച്ചല്‍ സ്വെപ്സണിന് അവസരം കൊടുക്കണമെന്ന ഷെയിന്‍ വോണിന്റെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നില്ലെന്ന് പറഞ്ഞ് നഥാന്‍ ലയണ്‍.

വോണ്‍ തന്റെ കരിയറില്‍ സ്റ്റുവര്‍ട് മക്ഗില്ലിന് വേണ്ടി വിശ്രമിക്കുവാന്‍ തയ്യാറായിരുന്നുവോ എന്ന് ലയണ്‍ ചോദിച്ചു, താന്‍ വിശ്രമിക്കുവാന്‍ തയ്യാറല്ലെന്ന് ലയണ്‍ വ്യക്തമാക്കി.

ക്യൂന്‍സ്‍ലാന്‍ഡിന് വേണ്ടി മികച്ച രീതിയില്‍ പന്തെറിയുകയാണ് സ്വെപ്സണ്‍ എന്നും ഷെഫീല്‍ഡ് ഷീല്‍ഡ് മാച്ചില്‍ 12 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളതെന്നും ലയണ്‍ സമ്മതിച്ചു. സിഡ്നിയിലെ സ്പിന്‍ അനുകൂല പിച്ചില്‍ സ്വെപ്സണ്‍ ടീമില്‍ മുതല്‍ക്കൂട്ടാവുമെന്നും ലയണ്‍ പറഞ്ഞു.

മിച്ചിന് ടീമില്‍ അവസരം ലഭിയ്ക്കുകയാണെങ്കില്‍ തങ്ങള്‍ മികച്ചൊരു ജോഡിയാകുമെന്ന വിശ്വാസം തനിക്കുണ്ടെന്നും നഥാന്‍ ലയണ്‍ അഭിപ്രായപ്പെട്ടു.

Previous article“ഡിലിറ്റ് റൊണാൾഡോയെ പോലെ”
Next articleപോഗ്ബ ആഴ്സണലിന് എതിരെ കളിക്കും