റൊണാൾഡോ ഇറ്റലിയും കീഴടക്കുന്നു, യുവന്റസിന് വീണ്ടും ജയം

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഇറ്റലിയിലെ മികവ് തുടരുകയാണ്. ഇന്ന് സീരി എയിൽ സ്പാലിനെ യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ താരമായത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ആയിരുന്നു. കളിയിൽ 29ആം മിനുട്ടിൽ റൊണാൾഡോ തന്നെയാണ് യുവന്റസിനെ ആദ്യം മുന്നിൽ എത്തിച്ചത്. പ്യാനിചിന്റെ ഒരു ഫ്രീകിക്കിൽ നിന്ന് ഒരു സുന്ദര ഫിനിഷിലൂടെ ആയിരുന്നു റൊണാൾഡോയുടെ ഗോൾ.

ഈ ഗോൾ ക്രിസ്റ്റ്യാനോയുടെ സീരി എയിലെ 9ആം ഗോൾ ആണ്. ഇതോടെ സീരി എയിലെ ഇപ്പോഴത്തെ ടോപ്പ് സ്കോറർ ആയും റൊണാൾഡോ മാറി. കളിയുടെ രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ മാൻസുകിചിലൂടെ ആയിരുന്നു യുവന്റസിന്റെ രണ്ടാം ഗോൾ. ആ ഗോളിന്റെ പിറകിലും റൊണാൾഡോയുടെ വലിയ പങ്കുണ്ടായിരുന്നു. ഇടതു വിങ്ങിൽ റൊണാൾഡോ നടത്തിയ കുതിപ്പിലൂടെ ആയിരുന്നു ആ ഗോളിന്റെ തുടക്കം.

ഇന്നത്തെ ജയത്തോടെ യുവന്റസിന് ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 37 പോയന്റായി. ഒരു പരാജയം വരെ ലീഗിൽ ഇതുവരെ യുവന്റസിനില്ല