ഗോളടി നിർത്താൻ ആവാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ

Ronaldo
- Advertisement -

ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിലെ തന്റെ ഗംഭീര ഫോം തുടരുകയാണ്. ഇന്ന് വീണ്ടും യുവന്റസിന്റെ തന്റെ തോളിലേറ്റി വിജയിപ്പിക്കാൻ റൊണാൾഡോക്ക് ആയി. ഇന്ന് കലിയരിയെ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്. രണ്ട് ഗോളുകളും നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ആയിരുന്നു. മത്സരത്തിന്റെ 38ആം മിനുട്ടിൽ ആയിരുന്നു റൊണാൾഡോയുടെ ആദ്യ ഗോൾ.

മൊറാട്ടയിൽ നിന്ന് ലഭിച്ച പന്ത് സ്വീകരിച്ച റൊണാൾഡോ പെനാൾട്ടി ബോക്സിന്റെ ഇടതു ഭാഗത്ത് നിന്ന് ഒരു മികച്ച ഫിനിഷിലൂടെ വലയിൽ എത്തിക്കുക ആയിരുന്നു. ഈ ഗോളിന് പിന്നാലെ 43ആം മിനുട്ടിൽ വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ വലകുലുക്കി. ഇത്തവണ ഒരു കോർണറിൽ നിന്നായിരുന്നു റൊണാൾഡോ ഫിനിഷ് ചെയ്തത്‌. റൊണാൾഡോയുടെ ലീഗിലെ എട്ടാം ഗോളായിരുന്നു ഇത്. ലീഗിലെ ടോപ് സ്കോററും ആണ് റൊണാൾഡോ ഇപ്പോൾ. ആകെ അഞ്ചു മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ എട്ടു ഗോളുകൾ ഈ സീസണിൽ അടിച്ചത്. ഈ വിജയത്തോടെ യുവന്റസ് 16 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തി.

Advertisement