മഴ മറന്ന കളിയിൽ ലാസിയോക്ക് വിജയം

20201121 224852
- Advertisement -

ഇറ്റാലിയൻ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലാസിയോക്ക് വിജയം. വൻ മഴയത്ത് നടന്ന മത്സരത്തിൽ ക്രോട്ടോണെയെ ആണ് ലാസിയോ പരാജയപ്പെടുത്തിയത്. ശക്തമായ മഴ കാരണം പലപ്പോഴും പന്ത് ഗ്രൗണ്ടിലൂടെ നീക്കാൻ വരെ ബുദ്ധിമുട്ടായിരുന്നു‌. ഇന്ന് ലാസിയോ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. ടീമിലേക്ക് തിരികെ എത്തിയ ഇമ്മൊബിലെ ആണ് ഇന്ന് ഗോളടിച്ചും ഗോൾ ഒരുക്കിയും താരങ്ങളായത്.

മത്സരത്തിന്റെ 21ആം മിനുട്ടിൽ തന്നെ ഇമ്മൊബിലെയിലൂടെ ലാസിയോ ലീഡ് നേടിയിരുന്നു. പരോലോയുടെ പാസിൽ നിന്നായിരുന്നു ഇമ്മൊബിലെയുടെ ഗോൾ. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ കൊറേയയുടെ ഗോളിലൂടെ ആയിരുന്നു ലാസിയോയുടെ രണ്ടാം ഗോൾ വന്നത്. ആ ഗോൾ ഒരുക്കിയത് ഇമ്മൊബിലെ തന്നെ ആയിരുന്നു.ഈ വിജയത്തോടെ ലാസിയോ 14 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്.

Advertisement