“ക്രിസ്റ്റ്യാനോയ്ക്ക് എതിരെ കളിക്കാൻ ആഗ്രഹം, കാരണം ഒപ്പം കളിക്കുന്നത് വളരെ എളുപ്പം”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരെ കളിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് യുവന്റസ് താരം ബെർണാടസ്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരെ കളിക്കണം എന്നാണ് ആഗ്രഹം. കാരണം ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം കളിക്കുന്നത് ഏതൊരു കളിക്കാരനും എളുപ്പമായിരിക്കും. അത്രയ്ക്ക് മികച്ച താരമാണല്ലോ ഒപ്പമുള്ളത്. ബെർണാഡസ്കി പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവ് പകരം വെക്കാൻ ഇല്ലാത്തതാണ്. റൊണാൾഡോയെ പരിചയപ്പെടുന്നവരൊക്കെ റൊണാൾഡോ കാരണം മെച്ചപ്പെടും എന്നും ബെർണാഡസ്കി പറഞ്ഞു. ടീമിന് മൊത്തമായും തനിക്കുമൊക്കെ പുതിയൊരു ഊർജ്ജം തരാൻ ക്രിസ്റ്റ്യാനോയ്ക്ക് ആയി. റൊണാൾഡോ ട്രെയിൻ ചെയ്യുന്നതിൽ നിന്ന് മാത്രം ഒരുപാട് പഠിക്കാൻ കഴിയുമെന്നും ബെർണാടസ്കി പറഞ്ഞു.