വാറിനെ സ്വാഗതം ചെയ്യണം -ക്രിസ്റ്റിയാനോ റൊണാൾഡോ

വീഡിയോ അസിസ്റ്റന്റ് റഫറിയെ ഫുട്ബോളിൽ എല്ലാമവരും സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. സാംപ്‌ടോറിയക്കെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു യുവന്റസ് താരം. റഫറിയുടെ ജോലി എളുപ്പമാക്കുന്ന ഈ ടെക്കനോളജി ഉപയോഗിക്കേണ്ടത് ആധിനിക ഫുട്ബാളിന്റെ ആവശ്യമാണെന്നും റൊണാൾഡോ പറഞ്ഞു. ഈ സീസൺ മുതലാണ് സീരി എ യിൽ പൂർണമായും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ(വാർ) സേവനം ഉപയോഗപ്പെടുത്താൻ തുടങ്ങിയത്.

ഇന്നലത്തെ യുവന്റസ് – സാംപ്‌ടോറിയ പോരാട്ടത്തിൽ രണ്ടു തവണ വാറിന്റെ സേവനം ഉപയോഗപ്പെടുത്തി. റൊണാൾഡോ നേടിയ പെനാൽറ്റി വന്നത് വാറിന്റെ ഇടപെടൽ മൂലമാണ്. 91ആം മിനുട്ടിൽ യുവന്റസിനെ ഞെട്ടിച്ചു കൊണ്ട് സാപ്നോര സാമ്പ്ഡോറിയക്കായി സമനില ഗോൾ നേടിയതായിരുന്നു. പക്ഷെ ആ ഗോളിലും വാറിന്റെ വിധി വന്നു. ഓഫ്‌സൈഡ് വിധിച്ചത് വാർ ആയിരുന്നു. ആദ്യ 19 മത്സരങ്ങളിൽ 53 പോയന്റ് എന്ന പുതിയ ഇറ്റാലിയൻ ചരിത്രം കുറിച്ച് മുന്നേറുകയാണ് റൊണാൾഡോയും യുവന്റസും.