കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടെങ്കിൽ ജിങ്കനെ തങ്ങൾക്ക് വേണം എന്ന് ജംഷദ്പൂർ ആരാധകർ

കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ ശ്രമിക്കുന്ന ക്ലബ് ക്യാപ്റ്റൻ സന്ദേശ് ജിങ്കനായി നിരവധി ടീമുകൾ ആണ് രംഗത്ത് ഉള്ളത്. ജിങ്കനെ ടീമിൽ എത്തിക്കാൻ വേണ്ടി ഒരു ആരാധക സംഘം തന്നെ ഒരുങ്ങിയിരിക്കുകയാണ്. ജംഷദ്പൂർ എഫ് സിയുടെ ആരാധക സംഘമായ റെഡ് മൈനേഴ്സ് ആണ് ജിങ്കനെ ടീമിലെത്തിക്കാൻ വേണ്ടി തങ്ങളുടെ ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനായി സാമൂഹിക മാധ്യമങ്ങൾ വഴി ഹാഷ്ടഗും ജംഷദ്പൂർ ആരാധകർ ആരംഭിച്ചു. #JhinganToJFC എന്ന ഹാഷ്ടാഗിലൂടെ ട്വീറ്റ് ചെയ്തും അഭിപ്രായങ്ങൾ പങ്കുവെച്ചും ഈ കാര്യം തങ്ങളുടെ ടീമിന്റെ ശ്രദ്ധയിൽ പെടുത്താനാണ് ജംഷദ്പൂർ ആരാധകർ ശ്രമിക്കുന്നത്. തിരിയും ജിങ്കനും തമ്മിൽ ഉള്ള സെന്റർ ബാക്ക് കൂട്ടുകെട്ട് ഒരു സ്വപ്നമാണെന്നും ആരാധകർ പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് വില കൂടിയ താരങ്ങക്കെ ഒക്കെ ഒഴിവാക്കി സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു ശ്രമവുമായി ജംഷദ്പൂർ ആരാധകർ വരുന്നത്. ജിങ്കൻ, അനസ്, വിനീത് തുടങ്ങിയ പ്രമുഖരെല്ലാം ക്ലബ് വിടുമെന്ന ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ.