യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ 400 ഗോൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ

- Advertisement -

എവിടെ പോയാലും റൊണാൾഡോയുടെ റെക്കോർഡുകൾ കുറിക്കുന്ന സ്വഭാവത്തിന് മാറ്റമില്ല. ഇന്ന് യുവന്റസിനു വേണ്ടി നേടിയ ഗോൾ പുതിയ ഒരു റെക്കോർഡ് കൂടെ റൊണാൾഡോക്ക് നേടിക്കൊടുത്തി. യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിലായി 400 ഗോളുകൾ നേടുക എന്ന അപൂർവ്വ നേട്ടത്തിലാണ് റൊണാൾഡോ എത്തിയിരിക്കുന്നത്. ഇതുവരെ ആരും ഈ നേട്ടത്തിൽ എത്തിയിട്ടില്ല.

389 ഗോളുകളുമായി മെസ്സിയാണ് റൊണാൾഡോയ്ക്ക് പിറകിൽ ഉള്ളത്. മെസ്സി 389 ഗോളുകളും ലാലിഗയിൽ ആണ് നേടിയത്. റൊണാൾഡോ 311 ഗോളുകൾ ലാലിഗയിൽ റയൽ മാഡ്രിഡിനായി നേടി. 84 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗിൽ നേടി. ബാക്കി 5 ഗോളുകൾ ഇപ്പോൾ സീരി എയിലും നേടി.

Advertisement