ജയത്തോടെ റനിയേരി ഇറ്റലിയിൽ തുടങ്ങി

റോമയിലേക്കുള്ള മടക്കം ജയത്തോടെ ആഘോഷമാക്കി ക്ലാഡിയോ റനിയേരി. സീരി എ യിൽ 2-1 നാണ് അവർ ജയിച്ചു തുടങ്ങിയത്. എംപോളിക്കെതിരെ സ്വന്തം മൈതാനതായിരുന്നു അവരുടെ ജയം. അലക്സാൻഡ്രോ ഫ്ളോറൻസി ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും റോമ ജയം ഉറപ്പിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ ഒൻപതാം മിനുട്ടിൽ തന്നെ എൽ ശറാവിയുടെ ഗോളിൽ റോമ ലീഡ് നേടി. പക്ഷെ പന്ത്രണ്ടാം മിനുട്ടിൽ ഹുവാൻ ജീസസ് സെൽഫ് ഗോൾ വഴങ്ങിയതോടെ അവരുടെ ലീഡ് നഷ്ടമായി. 33 ആം മിനുട്ടിൽ റോമ ലീഡ് പുനഃസ്ഥാപിച്ചു. പാട്രിക് ശിക്കാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ റോമ നിരന്തരം ആക്രമണം നടത്തിയെങ്കിലും ലീഡ് വർധിപ്പിക്കാനായില്ല. 80 ആം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട ഫ്ളോറൻസി പുറത്തായെങ്കിലും പിന്നീടുള്ള സമയം മികച്ച പ്രതിരോധത്തോടെ റോമ ജയം സ്വന്തമാക്കി. നിലവിൽ 47 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് റോമ.