വീണ്ടും ഗോളടിച്ച് കൂട്ടി മിഖിതാര്യൻ, റോമ വിജയം തുടരുന്നു

20201122 212848
- Advertisement -

സീരി എയിൽ റോമ അവരുടെ മികച്ച പ്രകടനം തുടരുകയാണ്. ഇന്ന് പാർമയെയും റോമ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു റോമയുടെ വിജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും റോമയുടെ താരമായി മാറിയത് മിഖിതാര്യനാണ്. കഴിഞ്ഞ മത്സരത്തിൽ ജെനോവയ്ക്ക് എതിരെ ഹാട്രിക്ക് നേടിയ മിഖിതാര്യൻ ഇന്ന് രണ്ട് ഗോളുകളുമായാണ് ഹീറോ ആയത്.

ആദ്യ പകുതിയിൽ തന്നെ റോമ മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.
28ആം മിനുട്ടിൽ മെയ്റോളിലൂടെ ആണ് റോമ ലീഡ് എടുത്തത്. സ്പിനസോളയുടെ പാസിൽ നിന്നായിരുന്നു ഗോൾ. 32, 40 മിനുട്ടുകളിൽ ആയിരുന്നു മിഖിതാര്യന്റെ ഗോളുകൾ. ഇന്നത്തെ ജയം റോമയെ മൂന്നാം സ്ഥാനത്തേക്ക് തിരികെ എത്തിച്ചു. 17 പോയിന്റാണ് റോമയ്ക്ക് 8 മത്സരങ്ങളിൽ നിന്ന് ഉള്ളത്. അവസാന 10 മത്സരങ്ങളിൽ റോമ പരാജയം അറിഞ്ഞിട്ടില്ല.

Advertisement