ഗോൾ പോസ്റ്റ് ആണ് താരം, റോമ ലാസിയോ മത്സരം സമനിലയിൽ

- Advertisement -

ഇന്ന് ഇറ്റലിയിൽ കണ്ട അപൂർവ്വ മത്സരമായിരുന്നു. ഡെർബിയിൽ റോമയും ലാസിയോയും നേർക്കുനേർ വന്നപ്പോൾ താരമായത് രണ്ട് ഗോൾ പോസ്റ്റുകളാണ്. മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചപ്പോൾ അഞ്ചു ഷോട്ടുകളാണ് കളിയിൽ ഗോൾപോസ്റ്റിൽ തട്ടി മടങ്ങിയത്. ഹോം ടീമായാ ലാസിയോയുടെ മൂന്ന് ഷോട്ടുകൾ ആദ്യ 25 മിനുട്ടിനകം തന്നെ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. റോമയുടെ രണ്ട് ഷോട്ടുകൾക്കും ഇതു തന്നെ വിധി.

കളിയുടെ 17ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആണ് റോമ ലീഡ് എടുത്തത്. കൊരലോവ് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ ലൂയിസ് ആൽബർട്ടോ ആണ് ലാസിയോക്ക് സമനില നേടിക്കിടുത്തത്. തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ട ലാസിയോ 22 ഷോട്ടുകൾ ആണ് ഇന്ന് ഉതിർത്തത്. റോമയ്ക്ക് ഇത് തുടർച്ചയായ രണ്ടാം സമനിലയാണ്.

Advertisement