“റോമയിൽ ഇതിഹാസ താരമായി മാറണം” – സനിയോളൊ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റോമയുടെ യുവതാരമായ നികോളോ സനിയോളോ താൻ റോമ വിടുന്ന കാര്യം ചിന്തിക്കുന്നേ ഇല്ല എന്ന് പറഞ്ഞു. റോമയി ടോട്ടിയെ പോലെയോ ഡി റോസിയെ പോലെയോ ഒരു ഇതിഹാസ താരമായി മാറുകയാണ് തന്റെ ലക്ഷ്യം. എത്ര കാലം റോമയിൽ നിൽക്കാൻ ആകുമോ അത്ര വരെ ഇവിടെ തുടരും എന്നും സനിയോള പറഞ്ഞു. റോമ നഗരവും ഇവിടുത്തെ ജീവിതവും തനിക്കേറെ ഇഷ്ടപ്പെടുന്നുണ്ട് എന്നും സനിയോള പറഞ്ഞു.

ഇപ്പോൾ കളത്തിലേക്ക് തിരികെ വരാനും കളിക്കാനും ആണ് ശ്രമിക്കുന്നത് എന്നും യുവതാരം പറഞ്ഞു. ഈ സീസണിൽ നിർണായക ഘട്ടത്തിൽ പരിക്കേറ്റ താരം ഇപ്പോൾ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ്. ഒരു വർഷം മുമ്പ് നൈൻഗോളനെ ഇന്റർ മിലാന് നൽകിയപ്പോൾ ആയിരുന്നു സനിയോളോ റോമയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ റോമയ്ക്ക് തകർപ്പൻ പ്രകടനം താരം കാഴ്ചവെച്ചു. 36 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ച സനിയോളോ 6 ഗോളുകളും 2 അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഈ സീസണിലും താരം ഫോം തുടർന്നു. എന്നാൽ അതിനിടയിൽ ആണ് പരിക്ക് വില്ലനായി എത്തിയത്.