ഈ സീസണിൽ റോമയെ പരിക്ക് വേട്ടയാടുന്നത് തുടരുകയാണ്. പുതിയതായി അമൊദു ദിയവാരയും സ്ട്രൈക്കർ ജെക്കോയുമാണ് പരിക്കിന്റെ പിടിയിലായത്. ഇന്നലെ കലിയരിക്ക് എതിരായ മത്സരത്തിലാണ് ഇരുവർക്കും പരിക്കേറ്റത്. ഇന്നലെ 31 മിനുട്ട് മാത്രമേ ദിയവരെയ്ക്ക് കളിക്കാൻ ആയുള്ളൂ. താരത്തിന്റെ മുട്ടിനാണ് പരിക്കേറ്റത്. ഒരു മാസത്തോളം പുറത്തിരിക്കേണ്ടതായി വരും.
ജെക്കോയുടെ മുഖത്താണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ താരത്തിന് ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് കളിക്കാൻ ആയേക്കും. മാസ്ക് ധരിച്ച് കളിക്കേണ്ടി വരും എന്നാണ് പ്രാഥമിക നിഗമനം. നേരത്തെ റോമ നിരയിൽ മിഖിതാര്യൻ, പെലെഗ്രിനി എന്നിവരും പരിക്കേറ്റ് പുറത്ത് ആയിരുന്നു.