ചാമ്പ്യൻസ് ലീഗ് യോഗ്യത തുലാസിൽ, പ്രതിഷേധവുമായി റോമ ആരാധകർ

- Advertisement -

ഇറ്റലിയിൽ സമീപകാലത്തെ ഏറ്റവും മോശം സീസൺ ആയിരുന്നു റോമയ്ക്ക്. ചാമ്പ്യൻസ് ലീഗ് യോഗ്യത തുലാസിലായതാണ് റോമയുടെ ആരാധകരുടെ പ്രതിഷേധത്തിന് കാരണം. റോമാ പ്രസിഡന്റായ ജെയിംസ് പാലോട്ടയ്‌ക്കെതിരെ റോമാ ആരാധകരുടെ പ്രതിഷേധം തുടരുകയാണ്. സീസണിന്റെ തുടക്കം മുതൽക്ക് തന്നെ “പാലോട്ട ഗോ എവേ” എന്ന ബാനർ റോമ ആരാധകർ ഉയർത്താൻ തുടങ്ങിയിരുന്നു.

ഇപ്പോൾ റോമയുടെ ട്രെയിനിങ് ഗ്രൗണ്ടിലും പ്രതിഷേധച്ചൂട് എത്തിയിരിക്കുകയാണ്. ക്ലബ്ബിന്റെ ട്രാന്‍സ്ഫര്‍ പോളിസിയെയും ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. ആലിസണ്‍, നൈന്‍ഗോളാന്‍, കെവിന്‍ സ്ട്രൂട്ട്മാന്‍ എന്നിവരെയാണ് റോമാ വിറ്റത്. മുഹമ്മദ് സാലയെ വിട്ടതിനു റോമയുടെ മാനേജ്‌മെന്റിനോട് പൊറുക്കാൻ ആരാധകർ ഇപ്പോളും തയ്യാറായിട്ടില്ല. നിലവിൽ 59 പോയിന്റുമായി മിലൻറെ പിറകിൽ ആറാം സ്ഥാനത്താണ് റോമ.

Advertisement