കോപ്പ ഇറ്റാലിയയിൽ സ്റ്റേഡിയം സ്ട്രീമിങ്ങും, ആരാധകർക്ക് വ്യത്യസ്താനുഭവം പകരാൻ സീരി എ

- Advertisement -

ഇറ്റാലിയൻ ഫുട്ബോൾ ആരാധകർക്ക് വ്യത്യസ്തമായൊരു ദൃശ്യാനുഭവം സമ്മാനിക്കാൻ സീരി എ. ഈ മാസം 16 നു നടക്കുന്ന കോപ്പ ഇറ്റലിയെ ഫൈനലിൽ സ്റ്റേഡിയം സ്ട്രീമിങ് നടപ്പിലാക്കുന്നു. സ്റ്റേഡിയത്തിലെ വൈഫൈയുമായി കണക്റ്റ് ചെയ്യാൻ പറ്റുന്ന ഫാൻ എക്സ്പീരിയൻസ് ആപ്പിലൂടെയാണ് സ്റ്റേഡിയം സ്ട്രീമിങ് നടപ്പിലാക്കുക.

ഈ ആപ്പിലൂടെ റീപ്ളേയും വ്യത്യസ്ത കാമറ അങ്കിളുകളിലൂടെ മത്സരവും ദൃശ്യമാകും. കളത്തിന് മുകളിലായി സ്ഥാപിച്ച സ്പൈഡർ ക്യാമിലൂടെയുള്ള കാഴ്ചകളും ലഭ്യമാകും. ലോകം വിരൽത്തുമ്പിലേക്കു മാറുന്നത് തിരിച്ചറിഞ്ഞ ഇറ്റാലിയൻ ഫുട്ബോൾ ആരാധകർക്കായി വ്യത്യതനുഭവമാണ് ഒരുക്കുന്നത്. കോപ്പ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റ ലാസിയോയെയാണ് നേരിടുക.

Advertisement