റോമയുടെ പുതിയ എവേ ജേഴ്സി എത്തി

Newsroom

ഇറ്റാലിയൻ ക്ലബായ റോമ അവരുടെ അടുത്ത സീസണായുള്ള എവേ കിറ്റ് അവതരിപ്പിച്ചു. ഡിസൈൻ ലളിതവും വൃത്തിയുള്ളതുമാണ്, സ്ലീവുകളിൽ മഞ്ഞയും ചുവപ്പും നിറത്തിലുള്ള ഷേഡുകളും ബാക്കി വെളുത്ത നിറത്തിൽ ഉള്ള ഡിസൈനുമാണ് ജേഴ്സിക്ക് ഉള്ളറ്റ്ജ്. 1979-1980 സീസണിൽ ഉപയോഗിച്ച രൂപകൽപ്പനയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ഈ പുതിയ എവേ ജേഴ്സി. അമേരിക്കൻ കമ്പനി ആയ ന്യൂബാലൻസ് ആണ് റോമയുടെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. സീസണിലെ രണ്ടാം മത്സരം മുതൽ ഈ ജേഴ്സി റോമ അണിയും. ന്യൂബാലൻസിന്റെ സൈറ്റുകളിൽ ജേഴ്സി ലഭ്യമാണ്. ജോസെ മൗറീനോ പരിശീലകനായി എത്തിയത് കൊണ്ട് പുതിയ ഊർജ്ജത്തിലാണ് റോമ പുതിയ സീസണായി ഒരുങ്ങുന്നത്.20210818 151443

20210818 151435

20210818 151415

20210818 151413

20210818 151410