ശനിയാഴ്ച നടന്ന സീരി എ പോരാട്ടത്തിൽ റോമ 3-0 ന് ഉഡിനീസിനെ പരാജയപ്പെടുത്തി. വിജയത്തോടെ 32 കളികളിൽ നിന്ന് 56 പോയിന്റുമായി റോമ സീരി എ ടേബിളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.
37-ാം മിനിറ്റിൽ ഇ.ബോവ് റോമയ്‌ക്കായി സ്‌കോറിങ്ങ് ആരംഭിച്ചു. 55-ാം മിനിറ്റിൽ പെല്ലെഗ്രിനി മികച്ചൊരു ഗോളിലൂടെ ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈമിൽ ടാമി എബ്രഹാം കൂടെ ഗോക്കടിച്ചതോടെ ജയം പൂർത്തിയാക്കി. ഈ വിജയം അടുത്ത സീസണിൽ ഒരു ചാമ്പ്യൻസ് ലീഗ് സ്ഥാനത്തിനായുള്ള റോമൻ പ്രതീക്ഷകൾക്ക് ശക്തിയായി.