ഇറ്റാലിയൻ ക്ലബായ സമ്പ്ഡോറിയ പുതിയ പരിശീലകനായി റനിയേരിയെ നിയമിക്കുന്നത് ഔദ്യോഗികമായി. ഉസേബിയോ ഡി ഫ്രാൻസെസ്കോയ്ക്ക് പകരക്കാരനായാണ് റനിയേരി എത്തുന്നത്. കഴിഞ്ഞ സീസണിൽ റോമയിൽ നിന്ന് ഉസേബിയോ പുറത്തായപ്പോഴും പകരക്കാരനായി എത്തിയത് റനിയേരി ആയിരുന്നു. ഈ സീസണിലെ സാമ്പ്ഡോറിയയുടെ ദയനീയ പ്രകടനം കൊണ്ടായിരുന്നു ഉസേബിയോയെ സാമ്പ്ഡോറിയ പുറത്താക്കിയത്.
ഇതുവരെ ഏഴു ലീഗ് മത്സരങ്ങളിൽ നിന്ന് ആറും സാമ്പ്ഡോറിയ പരാജയപ്പെട്ടിരുന്നു. മുൻ ലെസ്റ്റർ സിറ്റി പരിശീലകനായ ക്ലോഡിയോ റനിയേരിക്ക് ക്ലബിനെ ഫോമിലേക്ക് തിരികെ കൊണ്ട് വരാൻ ആകും എന്നാണ് സാമ്പ്ഡോറിയ ക്ലബ് മാനേജ്മെന്റ് വിശ്വസിക്കുന്നത്. 67കാരനായ മുമ്പ് ലെസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയിട്ടുണ്ട്. ചെൽസി, ഇന്റർ മിലാൻ, നാപോളി, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ അദ്ദേഹം മുമ്പ് തന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.