പോൾ പോഗ്ബയുടെ ശസ്ത്രക്രിയ വിജയകരം, ഇനി തിരിച്ചുവരാനുള്ള കാത്തിരിപ്പ്

Newsroom

പോൾ പോഗ്ബയുടെ പരിക്ക് മാറാനായുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി യുവന്റസ് ക്ലബ് അറിയിച്ചു. താരത്തിന്റെ മുട്ടിന് ആണ് ശസ്ത്രക്രിയ നടത്തിയത്‌. ഇനി താരം ലോകകപ്പിനു മുമ്പ് കളത്തിലേക്ക് തിരികെയെത്താനായി ശ്രമിക്കും.

തെറാപ്പികൾ കൊണ്ട് പരിക്ക് മാറില്ല എന്ന് ഉറപ്പായതോടെ ആണ് താരം ശസ്ത്രക്രിയക്ക് വിധേയനാകാൻ തീരുമാനിച്ചത്.

“ഇന്ന് വൈകുന്നേരം പോൾ പോഗ്ബ സെലക്ടീവ് എക്സ്റ്റേണൽ ആർത്രോസ്കോപ്പിക് മെനിസെക്ടമിക്ക് വിധേയനായി. യുവന്റസ് ടീം ഡോക്ടർ ലൂക്കാ സ്റ്റെഫാനിനിയുടെ സാന്നിധ്യത്തിൽ പ്രൊഫ. റോബർട്ടോ റോസി നടത്തിയ ശസ്ത്രക്രിയ പൂർണ വിജയമായിരുന്നു,’ യുവന്റസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് മുതൽ മൂന്ന് മാസം കൊണ്ട് പോഗ്ബ തിരികെ കളത്തിൽ എത്തും എന്നാണ് സൂചനകൾ.