“പോഗ്ബയെ വേണം, പക്ഷെ ഇത്ര വലിയ ശമ്പളം നൽകാൻ ആവില്ല എന്ന് പോഗ്ബ മനസിലാക്കണം”

- Advertisement -

പോൾ പോഗ്ബയെ തിരികെ കൊണ്ടു വരണം എന്ന് യുവന്റസിന് ആഗ്രഹമുണ്ട് എന്ന് യുവന്റസ് ഡയറക്ടർ പരാറ്റിസി. എന്നാൽ കൊറോണ വന്ന സാഹചര്യത്തിൽ അത് സാധിക്കുമോ എന്ന് യുവന്റസിന് ഉറപ്പില്ല. പോഗ്ബയെ പൊലുള്ള വലിയ താരങ്ങൾക്ക് വലിയ ശമ്പളം ആണ് നൽകേണ്ടി വരിക. അത് ഈ അവസ്ഥയിൽ പല ക്ലബുകൾക്കും നൽകാൻ ആവില്ല. പരാറ്റിസി പറഞ്ഞു.

പോഗ്ബയ്ക്ക് റൊണാൾഡോയ്ക്ക് ഒക്കെ നൽകുന്ന തലത്തിൽ വലിയ ശമ്പളം നൽകാൻ യുവന്റസിനാകില്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ പോൾ പോഗ്ബയ്ക്ക് വലിയ വേതനം മാത്രമല്ല വലിയ ട്രാൻസ്ഫർ തുകയും യുവന്റസ് നൽകേണ്ടി വരും. അതുകൊണ്ട് തന്നെ ഈ വർഷം പോഗ്ബ ട്രാൻസ്ഫർ നടക്കാൻ സാധ്യതയില്ല.

Advertisement