സീരി എ കൊറോണ കാരണം നിർത്തിവെച്ച സാഹചര്യത്തിൽ പ്ലേ ഓഫ് നടത്തി ഇറ്റലിയിലെ ചാമ്പ്യന്മാരെ കണ്ടെത്താം എന്ന ആശയം ഇറ്റാലിയൻ ക്ലബുകൾ തള്ളി. ഇന്നലെ ക്ലബുകളും ഇറ്റാലിയൻ എഫ് എയും തമ്മിൽ നടന്ന വീഡിയോ കോൺഫറൻസിലാണ് ഇത്തരം പരിപാടികൾ നടക്കില്ല എന്ന് ക്ലബുകൾ പറഞ്ഞു
വേണമെങ്കിൽ ജൂണിൽ ഒരോ മൂന്ന് ദിവസത്തിൽ മത്സരങ്ങൾ എന്ന രീതിയിൽ കളിച്ച് സീസൺ തീർക്കാമെന്നും ക്ലബുകൾ പറഞ്ഞു. ഇപ്പോൾ ഇറ്റലിയിൽ ഫുട്ബോൾ കലണ്ടർ ആകെ തകിടം മറഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഒരു മാസത്തിലധികം കാലം ലീഗ് റദ്ദാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഒരുമാസം കഴിഞ്ഞ് കളി നടത്തിയാൽ ഫിക്സ്ചർ പൂർത്തിയാക്കാൻ കഴിയില്ല എന്ന് അധികൃതർ പറയുന്നു. ഇങ്ങനെ ഒരു സാഹചര്യം വന്നാൽ എന്ത് ചെയ്യണം എന്ന് ചിന്തയിലാണ് ഇറ്റാലിയൻ ഫുട്ബോൾ.