പിർലോയും റൊണാൾഡോയും യുവന്റസിൽ തുടരും

Images (1)
- Advertisement -

ഇന്നലെ ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കിയതോടെ യുവന്റസ് ക്ലബിലെ രണ്ടു വലിയ ആശങ്കകൾ അവസാനമായി. അവരുടെ പരിശീലകൻ പിർലോയും പ്രധാന താരമായ ക്രിസ്റ്റ്യാനോയും ക്ലബിൽ തുടരും. ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലായിരുന്നു എങ്കിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിടുമായിരുന്നു. ഒപ്പം പിർലോയെ മാനേജ്മെന്റിന് പുറത്താക്കേണ്ടതായും വന്നേനെ.

കോപ ഇറ്റാലിയ കിരീടം നേടിയതും പിർലോയുടെ കാര്യത്തിൽ നിർണായകമായി. ഇനി അടുത്ത സീസണ് മുമ്പ് നല്ല ട്രാൻസ്ഫറുകൾ നടത്തിൽ പിർലോക്ക് പിന്തുണ നൽകുക ആകും യുവന്റസ് മാനേജ്മെന്റിന്റെ ശ്രമം. ഡിഫൻസിൽ അടക്കം യുവന്റസിന് ഒരുപാട് നല്ല താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ടീമിൽ തുടാരാനാണ് തന്റെ ആഗ്രഹം എന്നും തന്റെ 100 ശതമാനം താൻ ക്ലബിന് നൽകും എന്നും പിർലോ പറഞ്ഞു. ഭാവിയുടെ കാര്യത്തിൽ ഇതുവരെ മാനേജ്മെന്റുമായി സംസാരിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

Advertisement