കോൺഫറൻസ് ലീഗ് കിരീടം അവതരിപ്പിച്ചു

20210524 161105

യുവേഫ പുതുതായി ആരംഭിക്കുന്ന യൂറോപ്യൻ പോരാട്ടമായി കോൺഫറൻസ് ലീഗിലെ കിരീടം യുവേഫ ആദ്യമായി പുറത്തിറക്കി. ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും യോഗ്യത ലഭിക്കാത്ത ക്ലബുകൾക്ക് വേണ്ടിയാണ് കോൺഫറൻസ് ലീഗ് ആരംഭിക്കുന്നത്. യുവേഫയുടെ കീഴിൽ ഉള്ള 55. അസോസിയേഷനുകൾക്കും ഈ ടൂർണമെന്റിന്റെ ഭാഗമാകാൻ കഴിയും. 183 ടീമുകൾ കോൺഫറൻസ് ലീഗിന്റെ ആദ്യ സീസണിൽ പങ്കെടുക്കും എന്നാണ് യുവേഫ പറയുന്നത്.

2022 മെയ് 25ന് അൽബേനിയയിൽ വെച്ചാകും കോൺഫറൻസ് ലീഗിന്റെ ആദ്യ ഫൈനൽ നടക്കുക. യൂറോപ്പ ലീഗിന്റെ ആന്തം തന്നെയാലും കോൺഫറൻസ് ലീഗിനും ഉപയോഗിക്കുക. യോഗ്യത റൗണ്ടുകൾക്ക് ശേഷം 32 ടീമുകൾ ഉള്ള ഗ്രൂപ്പുകളായാകും ടൂർണമെന്റ് നടക്കുക.

Previous articleപല ഫോര്‍മാറ്റിലായി പത്ത് മത്സരങ്ങളോളം തോല്‍വിയേറ്റ് വാങ്ങിയ ശേഷം വിജയിക്കാനായതില്‍ സന്തോഷം – തമീം ഇക്ബാല്‍
Next articleപിർലോയും റൊണാൾഡോയും യുവന്റസിൽ തുടരും