പിർലോ യുവന്റസിൽ തുടരും എന്ന് നെദ്വെദ്

20210510 153047
- Advertisement -

പിർലോയെ യുവന്റസ് പുറത്താക്കും എന്നുള്ള അഭ്യൂഹങ്ങളെ തള്ളി യുവന്റസ് ഇതിഹാസവും ഇപ്പോൾ ക്ലബിന്റെ വൈസ് പ്രസിഡന്റുമായ പാവെൽ നെദ്വെദ്. പിർലോയിൽ ക്ലബിന് പൂർണ്ണ വിശ്വാസം ഉണ്ട് എന്നും അടുത്ത സീസണിലും പിർലോ യുവന്റസ് പരിശീലകനായി ഉണ്ടാകും എന്നും നെദ്വദ് പറഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യത യുവന്റസിന് ഉറപ്പാക്കാൻ കഴിഞ്ഞില്ല എങ്കിൽ പിർലോയെ പുറത്താക്കും എന്ന് തന്നെയാണ് ഇറ്റലിയിൽ നിന്ന് വരുന്ന വാർത്തകൾ.

അവസാന മൂന്ന് മത്സരങ്ങൾ ആകും പിർലോയുടെ ഭാവി തീരുമാനിക്കുക. ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ് യുവന്റസ് ഉള്ളത്. പിർലോ മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാമ്പ്യൻസ് ലീഗ് ഇല്ല എങ്കിൽ ക്ലബ് വിട്ടേക്കും. റൊണാൾഡോയെയും ക്ലബിൽ നിലനിർത്തും എന്നാണ് നെദ്വെദ് പറയുന്നത്. റൊണാൾഡോ യൂറോപ്പ ലീഗിൽ കളിക്കുന്നത് അദ്ദേഹത്തിന്റെ ആരാധകർക്കും സങ്കല്പ്പിക്കാൻ കഴിയുന്ന കാര്യമല്ല.

Advertisement