പിയോളി എ സി മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും

Stefano Pioli Celebrate 1080x669

എ സി മിലാൻ പരിശീലകൻ ക്ലബിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും. 2024വരെയുള്ള കരാറിലാക അദ്ദേഹം ഒപ്പുവെക്കുക. വർഷം 3 മില്യൺ യൂറോ വേതനമായി ലഭിക്കുന്ന കരാർ ആകും ഇത്. മിലാൻ പരിശീലകനായി എത്തിയ ശേഷം പിയോളി അത്ഭുതങ്ങൾ ആണ് കാണിക്കുന്നത്. കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കാനും ചാമ്പ്യൻസ് ലീഗിലേക്ക് മിലാനെ തിരികെയെത്തിക്കാനും പിയോളിക്ക് ആയിരുന്നു. ഇപ്പോൾ ചാമ്പ്യൻസ് ലീഗിൽ നോക്കൗട്ടിൽ എത്താൻ ആകും എന്ന പ്രതീക്ഷയിലാണ് മിലാൻ.

56കാരനായ പിയോളി 2019ൽ ആണ് മിലാൻ പരിശീലകനായി എത്തിയത്. ഇതിനകം നൂറിലധികം മത്സരങ്ങളിൽ മിലാനെ പിയോളി നയിച്ചു കഴിഞ്ഞു. ഇനിയും ഏറെ കാലം മിലാനൊപ്പം തുടരണം എന്നാണ് പിയോളിയുടെ ആഗ്രഹം എന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.

Previous articleരോഹിത് ശർമ്മയെയും ബുംറയെയും മുംബൈ ഇന്ത്യൻസ് നിലനിർത്തും
Next articleന്യൂസിലാൻഡിനെതിരെ ഇന്ത്യ പൊരുതുന്നു