സുവാരസിനെ ഓർമ്മിപ്പിച്ച കടി, ലാസിയോ താരത്തിന് നാലു മത്സരങ്ങളിൽ വിലക്ക്

- Advertisement -

ഇന്നലെ സീരി എ യിൽ നടന്ന മത്സരത്തിൽ ലെചെ താരം ഡൊണാറ്റിയെ കടിച്ചതിന് ലാസിയോ താരം പാട്രിക്കിൻ വിലക്ക്. ഇന്നലെ മത്സരത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ഡൊണാട്ടിയെ പാട്രിക് കടിച്ചത്. വാർ വഴി സംഭവം പരിശോധിച്ച റഫറി പാട്രികിനെ നേരെ ചുവപ്പ് കാർഡ് നൽകി കളത്തിൽ നിന്ന് പുറത്താക്കിയിരുന്നു‌. മത്സരം ലാസിയോ തോൽക്കുകയും ചെയ്തു.

ഇപ്പോൾ താരത്തെ നാലു മത്സരങ്ങളിൽ നിന്ന് വിലക്കാൻ സീരി എ തീരുമാനിച്ചിരിക്കുകയാണ്. ലാസിയോയുടെ കിരീട പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാകും ഈ വിലക്ക്. മുമ്പ് ഉറുഗ്വേ താരം സുവാരസ് കടിയിൽ കുപ്രസിദ്ധനായിരുന്നു. ഉറുഗ്വേയ്ക്കായി കളിക്കുമ്പോൾ ഇറ്റാലിയൻ ഡിഫൻഡർ കിയെലിനിയെയും ലിവർപൂളിനായി കളിക്കുമ്പോൾ ചെൽസി താരം ഇവാനോവിചിനെയും സുവാരസ് കടിച്ചിരുന്നു. അതിനു മുമ്പ് അയാക്സിൽ കളിക്കുമ്പോൾ പി എസ് വി താരം ബക്കലിനെയും സുവാരസ് കടിച്ചിരുന്നു. മൂന്ന് തവണയുമായി ആകെ 24 മത്സരങ്ങളിൽ സുവാരസിന് മുമ്പ് വിലക്ക് ലഭിച്ചിരുന്നു.

Advertisement