പരാഗ്വേ വണ്ടർ കിഡിനെ എ സി മിലാൻ സ്വന്തമാക്കി

20211116 131428

പരാഗ്വേയിലെ ഏറ്റവും മികച്ച ടാലന്റുകളിൽ ഒന്നാം ഹ്യൂഗോ കുയെങ്ക മിലാനിൽ എത്തി. 400,000 യൂറോ മുടക്കി 16 കാരനായ പരാഗ്വേയിലെ പ്രതിഭയായ ഹ്യൂഗോ ക്യൂങ്കയെ മിലാൻ സ്വന്തമാക്കിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രാൻസ്ഫർ വിദഗ്ദൻ നിക്കോളോ ഷിറയും മിലാൻ താരത്തെ സൈൻ ചെയ്തതായി പറഞ്ഞു.

പോർട്ടീവോ കാപിയാറ്റയിൽ നിന്നാണ് താരം എത്തുന്നത്. 0.4 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക. ഭാവിയിലെ ഏതൊരു കൈമാറ്റത്തിനും 10 ശതമാനം പരാഗ്വേ ക്ലബിന് ലഭിക്കും. 2024 ജൂൺ വരെ താരം മിലാനുമായി കരാർ ഒപ്പുവെച്ചു. മിലാന്റെ യൂത്ത് ടീമിൽ ആകും താരം ചേരുക. 2005 ജനുവരിയിൽ ജനിച്ച ക്യുവങ്ക ക്രിയേറ്റീവ് മിഡ്ഫീൽഡറാകും. അണ്ടർ 16 ലെവലിൽ പരാഗ്വേയ്‌ക്കായി ഇതിനകം താരം മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Previous articleഎസ് ബി ഐ ജംഷദ്പൂരിന്റെ ഔദ്യോഗിക സ്പോൺസർ
Next articleകേരളത്തിനെതിരെ ഹിമാച്ചലിന്റെ രക്ഷയ്ക്കെത്തി രാഘവ് ധവാന്റെ അര്‍ദ്ധ ശതകം