മുൻ ആഴ്‌സണൽ ഗോൾ കീപ്പർ ഓസ്പിനക്ക് സീരി എയിൽ അരങ്ങേറ്റം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ആഴ്‌സണൽ ഗോൾ കീപ്പർ ഓസ്പിനക്ക് സീരി എയിൽ അരങ്ങേറ്റത്തിന് കളമൊരുങ്ങുന്നു. ട്രാൻസ്ഫർ വിന്ഡോ ക്ലോസ് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപായിട്ടാണ് നാപോളി ഓസ്പിനയെ ടീമിൽ എത്തിച്ചത്. നാപോളിയുടെ ആദ്യ സീരി എ മത്സരം ലാസിയോക്കെതിരെയാണ്. ആഞ്ചലോട്ടി പ്രഖ്യാപിച്ച ടീമിൽ ഓസ്പിനയും ഉൾപ്പെട്ടിട്ടുണ്ട്.

2014ലാണ് കൊളംബിയൻ താരം നീസിൽ നിന്ന് ആഴ്‌സണലിൽ എത്തുന്നത്. ആഴ്‌സണലിന് വേണ്ടി 70 മത്സരങ്ങൾ കളിച്ച ഓസ്പിന പലപ്പോഴും ടീമിലെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്നില്ല. ബയേർ ലെവർകൂസനിൽ നിന്ന് ജർമ്മൻ ലെനോയെ പുതിയ കോച്ചായ ഉനൈ എംറി എമിറേറ്റ്സിൽ എത്തിച്ചാണ് ഓസ്പിനയെ ഇറ്റാലിയൻ ലീഗിലേക്കെത്താൻ പ്രേരിപ്പിച്ചത്. രണ്ടാം ട്രെയിനിങ് സെഷനിൽ നാപോളിയുടെ ഗോളി അലക്സ് മെറിറ്റിനു പരിക്കേറ്റിരുന്നു.

ലാസിയോക്ക് എതിരെയുള്ള നാപോളി സ്‌ക്വാഡ്: Karnezis, Contini, Marfella, Ospina; Albiol, Chiriches, Hysaj, Koulibaly, Luperto, Malcuit, Mario Rui, Maksimovic; Allan, Diawara, Fabian, Hamsik, Rog, Zielinski; Callejon, Insigne, Mertens, Milik, Ounas, Verdi

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial