ഐ എസ് എല്ലിന്റെ ഔദ്യോഗിക പന്ത് ഇനി നിവിയയുടേത്

- Advertisement -

ഐ എസ് എല്ലിൽ ഇനി നിവിയയുടെ പന്തുകളാകും ഉപയോഗിക്കുക. ഇതു സംബന്ധിച്ച് ഔദ്യോഗികമായി ഐ എസ് എലും നിവിയയും കരാറിൽ എത്തി. മൂന്ന് വർഷത്തേക്കാണ് കരാർ. ഈ മൂന്ന് വർഷങ്ങളിൽ ഐ എസ് എല്ലിനായുള്ള മാച്ച്ബോൾസും ഒപ്പം എല്ലാ ക്ലബുകൾക്കും പരിശീലനത്തിനായുള്ള പന്തുകളും നിവിയ നൽകും. ഈ സീസണിൽ നിവിയയുടെ അഷ്ടംഗ് എന്ന പന്താകും ഉപയോഗിക്കുക.

ഫിഫയുടെ പ്രൊ കാറ്റഗറിയിലുള്ള കമ്പനിയാണ് നിവിയ. ഇപ്പോൾ തന്നെ എ ടി കെ കൊൽക്കത്ത, ജംഷദ്പൂർ എഫ് സി, ഷില്ലോങ്ങ് ലജോങ്ങ് എന്നീ ക്ലബുകളുടെ കിറ്റ് സ്പോൺസറും നിവിയ ആണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement