ഇറ്റലിയിൽ മത്സരത്തിനിടെ നാപോളി ഗോൾ കീപ്പറായ ഡേവിഡ് ഓസ്പിന കുഴഞ്ഞ് വീണു. ആഴ്‌സണൽ താരമായ ഓസ്പിന ലോണിലാണ് നാപോളിയിൽ തുടരുന്നത്. ഉദിനെസിനെതിരായ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഉദിനെസ് താരമായ ഇഗ്നസിയോ പുസ്റ്റോയുമായി കൂട്ടിയിടിച്ചിരുന്നു. എന്നാൽ 40 മിനുട്ടുകളോളം കളിക്കളത്തിൽ തുടരുന്നതിനു ശേഷമാണ് താരം കുഴഞ്ഞു വീണത്.
2 ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷം രണ്ടു ഗോളുകളടിച്ച് ഉദിനെസ് സമനില പിടിച്ചതിനു ശേഷമാണ് കൊളംബിയൻ താരമായ ഓസ്പിന കുഴഞ്ഞു വീണത്. ഡേവിഡ് ഓസ്പിന അപ്രതീക്ഷിതമായി കുഴഞ്ഞ് വീണത് ആരാധകരിൽ ആശങ്ക ഉളവാക്കിയിയെങ്കിലും താരം സേഫാണെന്നു പിന്നീട് നാപോളി സ്ഥിതീകരിച്ചു. ബ്ലഡ് പ്രെഷർ കുറഞ്ഞതാണ് ഓസ്പിനക്ക് വിനായത്. 2014 ലാണ് ഓസ്പിന ആഴ്‌സണലിൽ എത്തുന്നത്. മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് നാപോളി ഉദിനെസിനെ പരാജയപ്പെടുത്തി.