ഇറ്റാലിയൻ ക്ലബായ അറ്റലാന്റാക്ക് സീരി എയിൽ നാണക്കേടിന്റെ ഒരു റെക്കോർഡ്. മത്സരത്തിൽ 47 ഷോട്ടുകൾ എതിർപോസ്റ്റിലേക്ക് അടിച്ചെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാൻ അറ്റലാന്റാക്കായില്ല. രണ്ടു മിനുട്ടിൽ ഒരു ഷോട്ട് വീതം എന്ന നിലക്ക് എതിരാളികളായ എംപോളിയുടെ പോസ്റ്റിലേക്ക് അടിച്ചിട്ടും ഒന്ന് പോലും ഗോളായതും ഇല്ല. യൂറോപ്പിലെ പ്രധാന അഞ്ചു ലീഗുകളിലെ ഒരു ടീമും ഇത്രയും ഷോട്ടുകൾ ഒരു മത്സരത്തിൽ ഇതുവരെ എടുത്തിട്ടില്ല.
47 ഷോട്ടുകളിൽ 18 എണ്ണം പോസ്റ്റിലേക്ക് ആയിരുന്നെങ്കിലും എംപോളി ഗോൾ കീപ്പർ ഡ്രാഗോസ്‌കിയുടെ മികച്ച പ്രകടനവും എംപോളിയുടെ തുണക്കെത്തി. 17 സേവുകളാണ് മത്സരത്തിൽ ഈ ഗോൾ കീപ്പർ നടത്തിയത്. അറ്റലാന്റാ മത്സരത്തിൽ 47 ഷോട്ടുകൾ ഉതിർത്തെങ്കിലും എതിരാളികളായ എംപോളിക്ക് വെറും 3 ഷോട്ട് മാത്രമാണ് തൊടുക്കാൻ കഴിഞ്ഞത്. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ അറ്റലാന്റായുടെ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കും തിരിച്ചടിയാണ്. റെലെഗേഷൻ ഭീഷണി നേരിടുന്ന എംപോളി ലീഗിൽ 18ആം സ്ഥാനത്താണ്.