പെരുവള്ളൂരിൽ ഇന്ന് ആദ്യ സെമി

- Advertisement -

സെവൻസിൽ ഇന്ന് 3 മത്സരങ്ങൾ നടക്കും. പെരുവള്ളൂർ സെവൻസിൽ ആണ് നിർണായക മത്സരം നടക്കുന്നത്. അവിടെ ഇന്ന് ആദ്യ സെമിയിൽ സബാൻ കോട്ടക്കലും റോയൽ ട്രാവൽസ് കോഴിക്കോടും തമ്മിൽ ഏറ്റുമുട്ടും. സീസണിൽ ഒരു കിരീടം വരെ നേടാൻ കഴിയാത്ത റോയൽ ട്രാവൽസ് കോഴിക്കോട് പെരുവള്ളൂരിൽ എങ്കിലും കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്. സബാനാകട്ടെ തങ്ങളുടെ എട്ടാം കിരീടം നേടാൻ വേണ്ടി ഫൈനലിൽ കടക്കുക ആണ് ലക്ഷ്യമിടുന്നത്.

ഇന്നത്തെ ഫിക്സ്ചറുകൾ;

കടലുണ്ടി;
ലക്കി സോക്കർ vs എം കെ ബ്രദേഴ്സ്

പെരുവള്ളൂർ;
സബാൻ കോട്ടക്കൽ vs റോയൽ ട്രാവൽസ് കോഴിക്കോട്

എടക്കര;
മത്സരമില്ല

കർക്കിടാംകുന്ന്;
എ വൈ സി vs ശാസ്താ തൃശ്ശൂർ

Advertisement