റോമയ്ക്ക് പുതിയ സ്പോർട്ടിങ് ഡയറക്ടർ

- Advertisement -

ഇറ്റാലിയൻ ക്ലബായ എ എസ് റോമയ്ക്ക് പുതിയ സ്പോർട്ടിങ് ഡയറക്ടർ ചുമതലയേറ്റു. ടോറീനോയുടെ മുൻ സ്പോർട്ടിങ് ഡയറക്ടറായ ജിയാൻലൂക്ക പെട്രാക്കിയെ നിയമിച്ചു. ടോറീനോയ്ക്ക് വേണ്ടിയും നോട്ടിങ്ഹാം ഫോറെസ്റ്റിനു വേണ്ടിയും കളിച്ച ഈ മധ്യനിര താരം റോമയെ പഴയ ട്രാക്കിലേക്ക് എത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ടോറീനോയിൽ ഒൻപത് വർഷത്തിലേറെ ജിയാൻലൂക്ക പെട്രാക്കി തുടർന്നിരുന്നു. മാറ്റിയോ ഡാർമിയൻ, ഇമ്മൊബിൽ, ബെലോട്ടി എന്നി താരങ്ങളുടെ വരവിനു ജിയാൻലൂക്ക പെട്രാക്കിയുടെ കരങ്ങളുണ്ട്. മൊഞ്ചിക്ക് പകരക്കാരനായാണ് ജിയാൻലൂക്ക പെട്രാക്കി റോമയിൽ എത്തുന്നത്.

Advertisement