സിൽവ സിറ്റിയോട് വിട പറയുന്നു, ഇത് അവസാന സീസൺ

- Advertisement -

മാഞ്ചസ്റ്റർ സിറ്റി മധ്യനിര താരം ഡേവിഡ് സിൽവ മാഞ്ചസ്റ്റർ സിറ്റി കരിയറിന് അവസാനം കുറിക്കാനൊരുങ്ങുന്നു. 2019-2020 സീസൺ തന്റെ സിറ്റി കരിയറിലെ അവസാനത്തേതാകുമെന്ന് താരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സിറ്റിയുടെ സമീപകാല വിജയങ്ങളിൽ ഏറെ പങ്ക് വഹിച്ച താരമാണ് സ്പാനിഷ് ദേശീയ ടീം അംഗമായ സിൽവ. 33 വയസുകാരനായ താരം ഇത് തന്റെ പത്താം സിറ്റി സീസണിന് വേണ്ടിയാണ് ഒരുങ്ങുന്നത്. ‘ ഇത് അവസാനത്തേതാണ്, പത്ത് വർഷം എന്നത് എനിക്ക് കൂടുതലാണ്, ഇതാണ് യഥാർത്ഥ സമയം’എന്നാണ് സിൽവ പറഞ്ഞത്. മറ്റൊരു പ്രീമിയർ ലീഗ് ടീമിലേക്ക് പോകില്ല എന്ന കാര്യവും സിൽവ വ്യക്തമാക്കി. സിറ്റിക്കെതിരെ കളിക്കുന്നത് തനിക്ക് ചിന്തിക്കാനാകില്ല എന്നാണ് സിൽവയുടെ പക്ഷം.

സിറ്റിക്കൊപ്പം 4 പ്രീമിയർ ലീഗ് കിരീടങ്ങളും, രണ്ട് എഫ് എ കപ്പും , 2 ലീഗ് കപ്പും സിൽവ സ്വന്തമാക്കിയിട്ടുണ്ട്.

Advertisement