കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ നാപോളിയുടെ കുതിപ്പ് തുടരുന്നു. സീരി എ യിൽ ഇന്നലെ അവർ എതിരില്ലാത്ത 3 ഗോളുകൾക്ക് പാർമയെ മറികടന്നു. മിലിക് നേടിയ ഇരട്ട ഗോളുകളാണ് അവർക്ക് ജയമൊരുക്കിയത്. ജയത്തോടെ അവർ 15 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ്.
നാലാം മിനുട്ടിൽ ഇൻസൈനെയുടെ ഗോളിൽ മുന്നിലെത്തിയ നാപോളിക്ക് വേണ്ടി രണ്ടാം പകുതിയിലാണ് മിലിക് ഇരട്ട ഗോളുകൾ നേടിയത്. 47, 84 മിനുറ്റുകളിലാണ് താരം ഗോൾ നേടിയത്. ആക്രമണത്തിൽ മികച്ചു നിന്ന അവർ പ്രതിരോധത്തിലും ഉറച്ചു നിന്നു. പാർമക്ക് നാപോളിയുടെ ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനായില്ല.
അടുത്ത ആഴ്ച്ച ലീഗിലെ ഒന്നാം സ്ഥാനക്കാരായ യുവന്റസുമായിട്ടാണ് നാപോളിയുടെ അടുത്ത മത്സരം.













