ജെറാഡ് ഡ്യുലഫെയു നാപോളിയിലേക്ക്

Img 20220604 190131

ഉഡിനീസിൽ നിന്ന് മുൻ ബാഴ്സലോണ താരം ഡെലഫെയു നാപോളിയിലേക്ക് പോവുകയാണ്. 28 കാരനായ സ്പാനിഷ് താരം കഴിഞ്ഞ സീസണിൽ ഉഡിനെസെക്ക് ആയി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ലീഗിൽ 13 ഗോളുകൾ നേടാനും അഞ്ച് അസിസ്റ്റുകൾ സംഭാവന ചെയ്യാനും അദ്ദേഹത്തുനായിരുന്നു. 2024 വരെ ഉഡിനെസെയിൽ ഡെലഫെയുവിന് കരാർ ഉണ്ട്. എങ്കിലും താരം ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത്.

ഒരു സീസണിൽ 2 മില്യൺ യൂറോ പ്രതിഫലം ആയി ലഭിക്കുന്ന രണ്ട് വർഷത്തെ കരാർ നാപോളി താരത്തിന് വാഗ്ദാനം ചെയ്യുന്നു. താരം കരാർ അംഗീകരിച്ചു എങ്കിലും ഉഡിനെസെ താരത്തെ വിൽക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. 13 മില്യൺ യൂറോയുടെ നാപോളിയുടെ ആദ്യ ഓഫർ അവർ നിരസിച്ചു. 15-16 മില്യൺ യൂറോ നൽകിയാൽ നാപോളിക്ക് താരത്തെ ലഭിക്കും. മുമ്പ് ബാഴ്സലോണ, എ സി മിലാൻ, എവർട്ടൺ തുടങ്ങിയ ക്ലബുകൾക്ക് എല്ലാം ജെറാഡ് ഡെലഫെയു കളിച്ചിട്ടുണ്ട്.

Previous articleവരാനെക്ക് വീണ്ടും പരിക്ക്, ആദ്യമായി കൊനാറ്റെ ഫ്രഞ്ച് ടീമിൽ
Next articleഡാനിയൽ ഫാർക്കെ ഗ്ലാഡ്ബാചിന്റെ പരിശീലകൻ