ഡാനിയൽ ഫാർക്കെ ഗ്ലാഡ്ബാചിന്റെ പരിശീലകൻ

20220604 200148

ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിന്റെ മുഖ്യ പരിശീലകനായി ഡാനിയൽ ഫാർക്കെ നിയമിക്കപ്പെട്ടു. 45 കാരനായ ഫാർക്കെ 2025 വരെ നീണ്ട ഒരു കരാറിൽ ഒപ്പുവച്ചു. അവസാനമായി ഉക്രൈനിൽ ക്രസ്നോദറിൽ ആയിരുന്നു ഫാർക്കെ പരിശീലിപ്പിച്ചത്. ഉക്രൈൻ യുദ്ധത്തോടെ അദ്ദേഹം ക്ലബ് വിടുക ആയിരുന്നു. അതിനു മുമ്പ് അദ്ദേഹം നോർവിച് സിറ്റിയെ പരിശീലിപ്പിച്ചിട്ടുണ്ട്. നോർവിച് സിറ്റിയെ കഴിഞ്ഞ വർഷം പ്രീമിയർ ലീഗിലേക്ക് എത്തിച്ചത് ഫാർകെ ആയിരുന്നു.

ഡാനിയൽ ഫാർക്ക് 2009 മുതൽ 2015 വരെ എസ്‌വി ലിപ്‌സ്റ്റാഡിൽ സ്‌പോർട്‌സ് ഡയറക്ടറായും പരിശീലകനായും ജോലി ചെയ്തിരുന്നു. 2015-17 കാലഘട്ടത്തിൽ അദ്ദേഹം ബൊറൂസിയ ഡോർട്ട്മുണ്ട് റിസർവിന്റെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

Previous articleജെറാഡ് ഡ്യുലഫെയു നാപോളിയിലേക്ക്
Next articleതടയാൻ ആളില്ല, തുടർച്ചയായ 35 മത്തെ ജയം, രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം! ഇത് ഇഗയുടെ യുഗം!