“നാപോളി ഇത്തവണ ഇറ്റാലിയൻ ലീഗ് സ്വന്തമാക്കും”

- Advertisement -

യുവന്റസിനോട് ഏറ്റ പരാജയം കണക്കിൽ എടുക്കെണ്ട എന്നും ഇത്തവണത്തെ സീരി എ കിരീടം നാപോളിക്ക് ആയിരിക്കുമെന്നും നാപോളി സെന്റർ ബാക്ക് കൗലിബലി. കഴിഞ്ഞ ആഴ്ച യുവന്റസിനെ നേരിട്ടപ്പോൾ 4-3ന്റെ പരാജയം നാപോളി ഏറ്റുവാങ്ങിയിരുന്നു. അന്ന് കൗലിബലിയുടെ ഓൺ ഗോൾ ആയിരുന്നു യുവന്റസിനെ വിജയിപ്പിച്ചത്. എന്നാൽ സീസൺ തുടങ്ങിയിട്ടെ ഉള്ളൂ എന്നും ഈ സീസൺ നാപോളിയുടേതാണെന്നും കൗലിബലി പറഞ്ഞു.

അന്നത്തെ സെൽഫ് ഗോൾ കൊണ്ടു താൻ തകരില്ല. നാപോളിയിലെ ആരാധകർ എപ്പോഴും പിന്തുണ തന്ന് തങ്ങളെ ശക്തരാക്കി നിർത്തുന്നുണ്ട് എന്നും കൗലിബലി പറഞ്ഞു. തന്റെ കരിയർ ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണ് മറഡോണ തന്റെ ജേഴ്സി സ്വന്തമാക്കിയത് എന്നും കൗലിബലി പറഞ്ഞു. ചാമ്പ്യൻസ് ലെഗിൽ ലിവർപൂളിനെ നേരിടുന്നതാണ് ഉറ്റുനോക്കുന്നത് എന്നും കൗലിബലി പറഞ്ഞു.

Advertisement