സിറ്റി പ്രതിരോധത്തിന് ശക്തി കുറയും, ലപോർട്ടിന് ഇനി ഈ വർഷം കളിക്കാനാകില്ല

- Advertisement -

മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി നൽകി ലപോർട്ടിന്റെ പരിക്ക്. അടുത്ത ആറ് മാസത്തേക്കെങ്കിലും താരത്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താനാകില്ല എന്നുറപ്പായി. സിറ്റി പരിശീലകൻ ഗാർഡിയോള തന്നെയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.

ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ ലപോർട്ട് ആദ്യമായി ഫ്രാൻസ് ദേശീയ ടീമിലും ഇടം നേടിയിരുന്നു. പക്ഷെ ദേശീയ അരങ്ങേറ്റത്തിന് മുൻപേ താരത്തിന് കാലിൽ പരിക്ക് പറ്റി. സിറ്റി താരം ലീറോയ്‌ സാനെയും പരിക്കേറ്റ് ദീർഘ കാലം പുറത്താണ്. ലപോർട്ടിന്റെ അഭാവത്തിൽ ജോണ് സ്റ്റോൻസ്, ഒറ്റമെന്റി എന്നിവരാകും സിറ്റിയുടെ സെൻട്രൽ ഡിഫൻസ് കാക്കുക.

Advertisement