നാപോളിയെ ജിറൂഡ് വീഴ്ത്തി, മിലാൻ സീരി എ തലപ്പത്ത്

Newsroom

സീരി എ കിരീടപ്പോരാട്ടത്തിൽ എസി മിലാന് നിർണായക വിജയം. ഒലിവിയർ ജിറൂഡ് നേടിയ ഏക ഗോളിൽ ഞായറാഴ്ച നാപോളിയിൽ 1-0 ന് മിലാൻ വിജയിച്ചു. ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിക്ക് ശേഷം മൂന്ന് മിനിറ്റിനുള്ളിൽ വെറ്ററൻ ഫോർവേഡ് ജിറൂഡ് വല കണ്ടെത്തുക ആയിരുന്നു.

ഈ വിജയത്തോടെ ഇന്റർ മിലാനേക്കാൾ രണ്ട് പോയിന്റിന്റെ ലീഡുമായി മിലാൻ ഒന്നാമത് എത്തി. ഇന്റർ മിലാൻ ഒരു മത്സരം കുറവാണ് കളിച്ചത്. നാപോളി 57 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു‌