നാപോളി ഹോം ഗ്രൗണ്ടിൽ ആദ്യമായി തോറ്റു

Newsroom

ഡീഗോ അർമാൻഡോ മറഡോണ സ്‌റ്റേഡിയോയിൽ ഈ സീസണിൽ നാപോളി ആദ്യമായി പരാജയപ്പെട്ടു. ലാസിയോ ആണ് ഞെട്ടിക്കുന്ന വിജയത്തോടെ സീരി എയിലെ നാപോളിയുടെ എട്ട് മത്സര വിജയ പരമ്പരയ്ക്ക് വിരാമമിട്ടത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ലാസിയോയുടെ വിജയം. രണ്ടാം പകുതിയിൽ മാറ്റിയാസ് വെസിനോയുടെ തകർപ്പൻ സ്‌ട്രൈക്ക് ആണ് സന്ദർശകർക്ക് മൂന്ന് പോയിന്റുകൾ ഉറപ്പിച്ചു കൊടുത്തു.

Picsart 23 03 04 11 16 11 608

തോറ്റെങ്കിലും, 25 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുമായി നാപ്പോളി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലാസിയോ 48 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. ഇപ്പോൾ 17 പോയിന്റിന്റെ ലീഡ് അവർക്ക് ഉണ്ട്.