ഇറ്റാലിയൻ സീരി എയിൽ നാപോളിയെ ഗോൾ രഹിത സമനിലയിൽ തളച്ചു ഫിയരന്റീന

Wasim Akram

ഇറ്റാലിയൻ സീരി എയിൽ നാപോളിയുടെ വിജയക്കുതിപ്പിന് തടയിട്ടു ഫിയരന്റീന. തുടർച്ചയായ മൂന്നാം ജയം തേടിയെത്തിയ നാപോളിയെ ഫ്ലോറൻസിൽ ഫിയരന്റീന ഗോൾ രഹിത സമനിലയിൽ കുടുക്കി.

പന്ത് കൈവശം വക്കുന്നതിൽ നാപോളി മുന്നിട്ട് നിന്നെങ്കിലും കൂടുതൽ അവസരങ്ങൾ ഫിയരന്റീന ആണ് തുറന്നത്. ലീഗിൽ ആദ്യ രണ്ടു മത്സരങ്ങളിൽ 9 ഗോളുകൾ നേടിയ നാപോളിക്ക് ഇന്ന് പക്ഷെ ഫിയരന്റീന പ്രതിരോധം മറികടക്കാൻ ആയില്ല. സമനില വഴങ്ങിയെങ്കിലും ലീഗിൽ നാപോളി തന്നെയാണ് ഒന്നാമത്, അതേസമയം ഫിയരന്റീന ഒമ്പതാം സ്ഥാനത്ത് ആണ്.