ആറു ഗോൾ ജയവുമായി നാപോളി!!

Img 20200927 235515
- Advertisement -

സീരി എയിൽ നാപോളിക്ക് വൻ വിജയം. ഇന്ന് നടന്ന ലീഗിലെ അവരുടെ രണ്ടാം മത്സരത്തിൽ ജനോവ നേരിട്ട നാപോളി എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് നേടിയത്. ഗട്ടുസോയുടെ കീഴിൽ അവസാന സീസൺ പകുതി മുതൽ നല്ല ഫുട്ബോൾ കാഴ്ചവെക്കുന്ന നാപോളി ഇന്ന് സുന്ദര ഫുട്ബോൾ തന്നെയാണ് കാഴ്ചവെച്ചത്. മെക്സിക്കൻ താരം ഹിർവിങ് ലൊസാനോ ഇന്ന് രണ്ട് ഗോളുകളുമായി തിളങ്ങി.

നാപോളിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മികച്ച ആധിപത്യം പുലർത്തി തന്നെയാണ് നാപോളി വിജയം സ്വന്തമാക്കിയത്. പത്താം മിനുട്ടിൽ ആയിരുന്നു ലൊസാനയിലൂടെ നാപോളി ലീഡ് എടുത്തത്. ആദ്യ പകുതിയിൽ ആ ഒരു ഗോൾ മാത്രമെ വന്നുള്ളൂ. ബാക്കി അഞ്ചു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ലൊസാനോയെ കൂടാതെ സിയെലെൻസ്കി, മെർടൻസ്, എൽമാസ്, പൊലിറ്റാനോ എന്നിവരും ഇന്ന് നാപോളിക്ക് വേണ്ടി ഗോൾ നേടി. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഒക്ടോബർ നാലാം തീയതി യുവന്റസിന് എതിരെയാണ് നാപോളിയുടെ അടുത്ത മത്സരം.

Advertisement