നാപോളി കിരീടത്തിലേക്ക് അടുക്കുന്നു, ഒന്നാം സ്ഥാനത്ത് 16 പോയിന്റിന്റെ ലീഡ്

Newsroom

Picsart 23 02 05 19 58 23 489
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെസിയയും നാപ്പോളിയും തമ്മിലുള്ള സീരി എ മത്സരത്തിൽ സന്ദർശകരായ നാപോളി 3-0ന്റെ വലിയ ജയം ഇന്ന് സ്വന്തമാക്കി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല എങ്കിലും വാശിയേറിയ മത്സരമായിരുന്നു കാണാൻ ആയത്. രണ്ടാം പകുതിയിൽ നാപോളി അറ്റാക്കിംഗ് ശക്തിപ്പെടുത്തി കളിയിൽ ആധിപത്യം സ്ഥാപിക്കുന്നതു കണ്ടു.

നാപോളി 194637

46-ാം മിനിറ്റിൽ പെനാൽറ്റി ബോക്‌സിൽ ഹാൻഡ് ബോളിന് ലഭിച്ച പെനാൽറ്റി കിക്കിലൂടെ ക്വാറത്‌സ്‌ഖേലിയയാണ് നാപോളിയുടെ സ്‌കോറിംഗ് തുറന്നത്. ഈ ഗോൾ നാപ്പോളിക്ക് ആത്മവിശ്വാസം നൽകി. 69-ാം മിനിറ്റിൽ വിക്ടർ ഒസിമൻ മികച്ചൊരു ഹെഡ്ഡറിലൂടെ ലീഡ് ഇരട്ടിയാക്കി. അഞ്ച് മിനിറ്റിനുള്ളിൽ, ക്വാറ – വിക്ടർ സഖ്യം നാപോളിയുടെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ സൃഷ്ടിച്ചു. ഒസിമന്റെ കളിയിലെ രണ്ടാം ഗോൾ.

രണ്ടാമതുള്ള ഇന്റർ മിലാനെക്കാൾ 16 പോയിന്റിന്റെ ലീഡ് നാപോളിക്ക് ഇപ്പോൾ ഉണ്ട്. 21 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി നാപ്പോളി സീരി എ കിരീടത്തിലേക്ക് അടുക്കുകയാണ്.