മികിതാര്യനും പുറത്ത്, പരിക്കിൽ വലഞ്ഞ് റോമ

റോമയുടെ മധ്യനിര താരം ഹെൻറിക് മികിതാര്യൻ പരിക്കേറ്റ് പുറത്ത്. താരത്തിന് മൂന്ന് ആഴ്ചത്തെ വിശ്രമം വേണ്ടി വരുമെന്ന് ഇറ്റാലിയൻ ക്ലബ്ബ് സ്ഥിതീകരിച്ചു. വലത് കാലിൽ തുടയിൽ ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഈ ട്രബ്‌സ്ഫർ വിൻഡോയിൽ ആഴ്സണലിൽ നിന്ന് ലോണിലാണ് താരം സീരി എ ക്ലബ്ബിൽ എത്തുന്നത്.

ലെസെക്ക് എതിരായ ലീഗ് മത്സരത്തിന് ശേഷം താരം ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആണ് പരിക്ക് കണ്ടെത്തിയത്. അർമേനിയൻ താരമായ മികിതാര്യനെ കൂടാതെ ലോറൻസോ പെല്ലെഗ്രിനി, ഡിയഗോ പെറോട്ടി, ശെങ്കിസ് അണ്ടർ, മെർറ്റ് സെറ്റിൻ എന്നിവരും റോമയിൽ പരിക്കേറ്റ് പുറത്താണ്. എങ്കിലും റൈറ്റ് ബാക്ക് സപകോസ്റ്റ പരിശീലനം പുനരാരംഭിച്ചത് റോമൻ പരിശീലകൻ ഫൊൻസേക്കക്ക് ആശ്വാസമാകും.

Previous article“കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനാവുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്”
Next articleഎഫ് സി ഗോവയെ സമനിലയിൽ പിടിച്ച് റിയൽ കാശ്മീർ